25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഓറഞ്ച് അലർട്ട് മാറി 2 ജില്ലകളിൽ റെഡ് അലർട്ട്, എട്ടിടങ്ങളിൽ ഓറഞ്ച്
Uncategorized

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഓറഞ്ച് അലർട്ട് മാറി 2 ജില്ലകളിൽ റെഡ് അലർട്ട്, എട്ടിടങ്ങളിൽ ഓറഞ്ച്


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകൾക്കും അവധിയാണ്. റോഡിൽ വെള്ളക്കെട്ട് ഉണ്ടായതുമൂലമാണ് അവധി പ്രഖ്യാപിച്ചത്. ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലും അവധിയാണ്.

Related posts

സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പ; കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം

Aswathi Kottiyoor

സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ എന്ന പരിപാടിയുടെ ഭാഗമായി പത്ര വിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന വാസു കോട്ടായിയെ ആദരിച്ചു.

Aswathi Kottiyoor

ആദ്യം പോക്സോ കേസ്, ‘അവഹേളിച്ച് വീണ്ടും പോസ്റ്റ്’, ആലുവ സ്വദേശിയായ നടിക്കെതിരെ യുവതിയുടെ പരാതിയിൽ വീണ്ടും കേസ്

Aswathi Kottiyoor
WordPress Image Lightbox