23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കടുത്ത എതിർപ്പ്, കർണാടക സംവരണ ബില്ലിനെ കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ
Uncategorized

കടുത്ത എതിർപ്പ്, കർണാടക സംവരണ ബില്ലിനെ കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ


ബെംഗളൂരു: കർണാടകയിലെ സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യവസായ സമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെയാണിത്. വ്യവസായ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രം ബിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കിൽ ഈ നിയമസഭാ സമ്മേളനത്തിൽ ബില്ല് പരിഗണനയ്ക്ക് വരില്ല.

കർണാടകയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണത്തിനാണ് മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയത്. സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50 ശതമാനം മാനേജ്മെന്‍റ് പദവികളിലും 75 ശതമാനം നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ.

ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് 100 ശതമാനം കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളൂവെന്നും നിലവിൽ മന്ത്രിസഭ അംഗീകരിച്ച ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരം തിരിച്ചിട്ടുള്ളത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത കച്ചവട സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ചട്ടം ബാധകമാക്കാനാണ് നീക്കം.

Related posts

കുടിശ്ശിക തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങും; സംസ്ഥാന സർക്കാരിന് കത്ത് നൽകി കെഎസ്ഇബി.

Aswathi Kottiyoor

നിപ പരിചരണത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ മക്കളെ കാണാനെത്തി കെ കെ ശൈലജ

Aswathi Kottiyoor

*സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ചരിത്ര നേട്ടം* *7 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡലുകള്‍*

Aswathi Kottiyoor
WordPress Image Lightbox