23 C
Iritty, IN
August 27, 2024
  • Home
  • Uncategorized
  • ഭർത്താവിൻ്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി, നഞ്ചമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥര്‍; കയ്യേറ്റ ഭൂമിയിൽ സമരം
Uncategorized

ഭർത്താവിൻ്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി, നഞ്ചമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥര്‍; കയ്യേറ്റ ഭൂമിയിൽ സമരം


പാലക്കാട്: ഭർത്താവിൻ്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചമ്മ. വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചമ്മ.

അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചമ്മ ആരോപിക്കുന്നത്. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചമ്മ ആരോപിക്കുന്നു. അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസിൽ നിന്നും രേഖ നൽകിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

തര്‍ക്ക ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചമ്മയെയും ബന്ധുക്കളെയും ഇന്നലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് നഞ്ചമ്മയെ തടഞ്ഞത്. ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചമ്മയെ ഉദ്യോഗസ്ഥർ തടഞ്ഞത്.

Related posts

പരിശീലനത്തിനിടെ സൗദി യുദ്ധവിമാനം തകർന്ന് ക്രൂ അംഗങ്ങൾ മരിച്ചു

Aswathi Kottiyoor

ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

അപ്രത്യക്ഷമായതിനു തൊട്ടുപിന്നാലെ ടൈറ്റൻ പൊട്ടിത്തെറിച്ചു?: ശബ്ദം പിടിച്ചെടുത്തിരുന്നെന്ന് യുഎസ് നേവി

Aswathi Kottiyoor
WordPress Image Lightbox