22.6 C
Iritty, IN
August 25, 2024
  • Home
  • Uncategorized
  • കണ്ണൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Uncategorized

കണ്ണൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.


കണ്ണൂർ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17, 2024 ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

Related posts

അസുഖം ഭേദമാകാന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു; പൊലീസിനെതിരെ കുടുംബം, രാജ്കോട്ടിൽ പ്രതിഷേധവുമായി നാട്ടുകാർ

Aswathi Kottiyoor

*സി.ഡബ്ല്യു.എസ്.എ ജില്ലാ കൺവെൻഷന് പേരാവൂരിൽ ഉജ്ജ്വല തുടക്കം*

Aswathi Kottiyoor
WordPress Image Lightbox