22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ഓണക്കാലത്ത് പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി
Uncategorized

ഓണക്കാലത്ത് പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടി

തിരുവനന്തപുരം: ഉത്സവകാലത്തും പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്. ഈ ആകാശ കൊള്ള ഉയർത്തി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തത്സമയ പരിപാടി ഇന്ന് രാവിലെ 11 മണിക്ക് നടക്കും. പ്രവാസി സംഘടനകളും, വ്യോമയാന രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

Related posts

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ അവധി നല്‍കാത്തതിനാല്‍; ശബ്ദ സന്ദേശം പുറത്ത്

Aswathi Kottiyoor

നവകേരള സദസ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണം; നിർദേശവുമായി തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം

Aswathi Kottiyoor

വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ ഇര; നാല് വർഷമായി കിടപ്പിലായി രാജു; തിരിഞ്ഞുനോക്കാതെ സർക്കാർ സംവിധാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox