22.6 C
Iritty, IN
August 25, 2024
  • Home
  • Uncategorized
  • മഴ അവധി: ഒരു ജില്ലയിൽ കൂടി നാളെ അവധി പ്രഖ്യാപിച്ചു; ആകെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Uncategorized

മഴ അവധി: ഒരു ജില്ലയിൽ കൂടി നാളെ അവധി പ്രഖ്യാപിച്ചു; ആകെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് ഇത് ബാധകമല്ല. ഇതോടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

എല്ലാ ജില്ലകളിലും അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകളും പ്രവര്‍ത്തിക്കരുതെന്നാണ് വയനാട് ജില്ലയിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കുന്നത്. ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. ഇടുക്കിയിൽ മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധി ബാധകമാണെന്നും ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ലെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവിൽ കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു. മേഖല, ജില്ലാ തലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗിക അനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Related posts

ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരൻ മരിച്ചു

Aswathi Kottiyoor

മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

Aswathi Kottiyoor

പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് മിന്നലേറ്റു; കോതമംഗലത്ത് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox