23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • 24 കാരനെ മാന്നാറിലെ വീട്ടിൽ നിന്ന് പിടികൂടി: ചില്ലറയല്ല കച്ചവടം, പിടിച്ചത് 31 ലിറ്റര്‍ ചാരായം, 600 ലിറ്റർ കോട
Uncategorized

24 കാരനെ മാന്നാറിലെ വീട്ടിൽ നിന്ന് പിടികൂടി: ചില്ലറയല്ല കച്ചവടം, പിടിച്ചത് 31 ലിറ്റര്‍ ചാരായം, 600 ലിറ്റർ കോട

മാന്നാർ: വാറ്റുചാരായവും, കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാന്നാർ വലിയകുളങ്ങര വാസുദേവം വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ പൗവത്തിൽ കിഴകത്തിൽ വീട്ടിൽ സുനിൽ കുമാറി (24)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്നും 31.500 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്തു. ഓണ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ പ്രതി പ്ലാൻ ചെയ്തിരുന്നു. ഇത് രഹസ്യമായി അറിഞ്ഞ ചെങ്ങന്നുർ എക്സൈസ് സംഘവും തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ എം സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ചെങ്ങന്നൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റ് കണ്ടെത്തി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, ബാബു ഡാനിയേൽ, ആർ അശോകൻ, ആർ പ്രകാശ്, സിജു പി ശശി, പ്രദീഷ് പി നായർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

Aswathi Kottiyoor

സംസ്ഥാനത്ത് താപനില ഉയരും

Aswathi Kottiyoor

3 വയസ് മുതല്‍ നിരന്തര പീഡനം, 6ാം വയസില്‍ ക്രൂരമായി കൊലപ്പെടുത്തി; നാടിനെ നടുക്കിയ കേസില്‍ ശിക്ഷാവിധി ഇന്ന്

Aswathi Kottiyoor
WordPress Image Lightbox