24.2 C
Iritty, IN
August 20, 2024
  • Home
  • Uncategorized
  • നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോൾ പക്വതയോടെ പെരുമാറിയ മലയാളി മാതൃകയാണ്, ജോയിയുടെ മരണം ദുഖകരം; സ്പീക്കർ
Uncategorized

നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോൾ പക്വതയോടെ പെരുമാറിയ മലയാളി മാതൃകയാണ്, ജോയിയുടെ മരണം ദുഖകരം; സ്പീക്കർ

തിരുവനന്തപുരം: തമ്പാനൂരിൽ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ദുഖകരമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ജോയിയുടെ മരണവാർത്ത ഏറെ ദുഖകരമാണ്. നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും, നമ്മളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി, നാടിനുവേണ്ടി നിലകൊണ്ട് നമ്മൾ ഓരോ മലയാളിയും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെച്ചുവെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.

Related posts

രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം നിലനിർത്താൻ രാജ്യ നിവാസികൾ ഒന്നിക്കുക. രാമചന്ദ്രൻ കടന്നപള്ളി ……………………………………. ഉളിയിൽ : ഇന്ത്യ രാജ്യം ഉയർത്തി പിടിക്കുന്ന ബഹുസ്വരതയുടെ വർണ്ണ വൈവിധ്യങ്ങളെ ഇല്ലാതാക്കി വിദ്യാഭ്യാസ മേഖലയെ ഉൾപ്പെടെ ഫാസിസ്റ്റ് വൽക്കരിക്കുന്ന നടപടികൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ പറഞ്ഞു ഉളിയിൽ മൗണ്ട് ഫ്ലവർ സ്കൂളിൻ്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ രാജ്യത്തിൻ്റെ പ്രൗഢമായ ചരിത്രത്തെ തിരുത്തി എഴുതാനും പാഠപുസ്തകങ്ങളിൽ ചില ഭാഗങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.വിദ്യാഭ്യാസ മേഖലയെ കാ വിവൽക്കരിച്ച് വരും തലമുറകളിൽ ഇതര വിഭാഗങ്ങളോട് അസഹിഷ്ണുത ഉണ്ടാക്കുന്ന നിലപാടാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും, പാഠപുസ്തകങ്ങളിൽ കൃതി മത്വം നടത്തി ചരിത്രത്തെ വികലമാക്കാൻ അനുവദിക്കുക ഇല്ല എന്നും പ്രഖ്യാപിച്ചു സർക്കാറാണ് കേരളത്തിലുള്ളത്. നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം ഉയർത്തി പിടിക്കാൻ വിദ്യാഭ്യാസം വഴി നമുക്ക് സാധിക്കണമെന്നും മന്ത്രി ഉണർത്തി. പരിപാടിയിൽ മുഖ്യാതിഥികളായി സ്ഥലം എം .എൽ .എ അഡ്വ.സണ്ണി ജോസഫും , ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ.കെ.ശ്രീലതയും ,കഥാകൃത്തും ,സിനി ആർട്ടിസ്റ്റുമായ കെ.പി.കെ. വെങ്ങരയും പങ്കെടുത്തു. ട്രസ്റ്റ് ചെയർമാൻ ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.പി.സിദ്ദീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി സ്കൂൾ പ്രിൻസിപ്പാൾ പി.ശബീർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ കൗൺസിലർ പി.ഫൈസൽ ,ഐ ഡിയൽ സലാല വെൽഫയർ കമ്മിറ്റി രക്ഷാധികാരി പി.കെ.അബ്ദുൽ റസാക് ,ഐഡിയൽ ട്രസ്റ്റ് ട്രഷറർ പി.സി.മുനീർ മാസ്റ്റർ , ഐഡിയൽ അക്കാദമി പ്രിൻസിപ്പാൾ ഡോ.ഉമർ മുഹമ്മദ് ഫവാസ് , പി.ടി.എ.പ്രസിഡണ്ട് കെ.വി.ബഷീർ , കെ.ജി.പി ടി എ പ്രസി … , ഐഡിയൽ ട്രസ്റ്റ് വൈ.ചെയർമാൻ ഡോ.പി.സലീം , ജനറൽ സെക്രട്ടരി കെ.അബ്ദുൽ റഷീദ് , ട്രസ്റ്റ് മെമ്പർമാരായ കെ.എൻ.സുലൈഖ ടീച്ചർ , കെ.സാദിഖ്‌ , കെ.അഷ്റഫ് , സി.എം.ബഷീർ , എ.കെ.റഷീദ് , സി.സി.ഫാത്വിമ ,വി.കെ.കൂട്ടുസാഹിബ് , ഫ്ലൈ ഹിന്ദ് എം.ഡി.മുജീബ് ,ഫോർച്യൂൺ അസോസിയേറ്റ് എംഡി അൻസാരി , വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്മാനേജർ ഏ.കെ.റഫീഖ്‌ , പ്ലാസ്റ്റ അബൂബക്കർ , ഏജെഗോൾഡ് എംഡി ഹാറൂൻ ആലു, പി.എം.ഇഖ്ബാൽ , വി.എം.സാജിദ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് നൽകി വരുന്ന മാഞ്ഞു മാഷ് മെമ്മോറിയൽ അവാർഡ്‌ ഡോ.പി.സലീമിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൈമാറി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ടി.പി.സാജിദ ടീച്ചർ സ്വാഗതവും , ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Aswathi Kottiyoor

മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍

ബോട്ടിലെ ചെമ്മീനും അയക്കൂറയും മോഷ്ടിച്ച കണ്ണൂരിലെ പൊലീസുകാരെ സ്ഥലം മാറ്റി; കുടുക്കിയത് സിസിടിവി

Aswathi Kottiyoor
WordPress Image Lightbox