25.6 C
Iritty, IN
August 19, 2024
  • Home
  • Uncategorized
  • ബൈക്ക് വാങ്ങാനെത്തും, ഓടിച്ച് നോക്കാൻ കൊണ്ടുപോയ ശേഷം തിരികെ വരില്ല; ഹൈടെക് മോഷ്ടാവ് ആലപ്പുഴയിൽ പിടിയിൽ
Uncategorized

ബൈക്ക് വാങ്ങാനെത്തും, ഓടിച്ച് നോക്കാൻ കൊണ്ടുപോയ ശേഷം തിരികെ വരില്ല; ഹൈടെക് മോഷ്ടാവ് ആലപ്പുഴയിൽ പിടിയിൽ


ആലപ്പുഴ: വില്പനക്കായി വച്ചിരിക്കുന്ന മുന്തിയ ഇനം ബൈക്കുകൾ ഉടമസ്ഥരുടെ കൈയിൽ മോഷ്ടിച്ച് വിൽക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തുകയും ഓടിച്ചു നോക്കുന്നതിനായി ഉടമസ്ഥരുടെ കൈയ്യിൽ നിന്നും വാങ്ങുകയും ചെയ്ത ശേഷം തിരികെ കൊണ്ടുവരാതെ മറിച്ച് വിൽക്കുകയായിരുന്നു രീതി. ആലപ്പുഴ കുറത്തികാട് പൊലീസാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്.

കോട്ടയം കുറിച്ചി വില്ലേജിൽ, കുറിച്ചി മുറിയിൽ, ഇത്തിത്താനം വിഷ്ണു ഭവനത്തിൽ വിഷ്ണുവിനെയാണ് (31) പൊലീസ് പിടികൂടിയത്. ഉമ്പർനാട് സ്വദേശി യദു കൃഷ്ണൻ എന്നയാളുടെ സ്കൂട്ടർ വില്ക്കാനുണ്ടെന്ന് അറിഞ്ഞ പ്രതി വാട്സാപ്പ് മുഖേന യദുവിനെ ബന്ധപ്പെട്ട ശേഷം പിന്നാലെ വീട്ടിലെത്തി. വാഹനം ഓടിച്ചു നോക്കുന്നതിനായി വാങ്ങിയെങ്കിലും തിരികെ കൊണ്ടുന്നില്ല. തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ചെങ്ങന്നൂർ ഡിവൈഎസ് പി കെ എൻ രാജേഷിന്റെ മേൽനോട്ടത്തിൽ കുറത്തികാട് പൊലീസ് നടക്കിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ ഒട്ടേറെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts

എല്ലാരും കുറ്റക്കാരാണ്; രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകും’

Aswathi Kottiyoor

രണ്ടാമത്തെ തർക്കം കൈവിട്ടു, 19 കാരൻ ആശോകനെ കുത്തിയത് ഇലക്ട്രീഷ്യൻമാർ ഉപയോഗിക്കുന്ന കത്തികൊണ്ട്, പ്രതി പിടിയിൽ

Aswathi Kottiyoor

സംവിധായകൻ വിനു അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox