22 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • സൗദി ജയിലിൽ കഴിയുന്നതിനിടെ മരണം, നിയമക്കുരുക്ക്; ഒഐസിസി ഇടപെടലിലൂടെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Uncategorized

സൗദി ജയിലിൽ കഴിയുന്നതിനിടെ മരണം, നിയമക്കുരുക്ക്; ഒഐസിസി ഇടപെടലിലൂടെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ ദമാം-ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രോഗബാധിതനായി മരണപ്പെട്ട തൃച്ചി സ്വദേശി രാജേന്ദ്രന്റെ (54) മൃതദേഹമാണ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.

ജയിലിനുള്ളിൽ സംഭവിച്ച മരണം ആയതിനാൽ നിയമക്കുരുക്കിൽ കുടുങ്ങി മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിലെ സാമൂഹിക പ്രവർത്തകരാണ് ഒ.ഐ.സി. സി ഹഫർ അൽ ബത്തീൻ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടൊപ്പം മരണപ്പെട്ട രാജേന്ദ്രന്റെ കുടുംബം ഇന്ത്യൻ എംബസിയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ കൊടുക്കുകയും ചെയ്തു. തുടർന്ന്‌ ഇന്ത്യൻ എംബസി അധികൃതർ നിയമ നടപടികൾ പൂർത്തിയാക്കുവാൻ ഹഫർ അൽ ബത്തീൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തുകയും ചെയ്തു.

Related posts

‘മരിച്ച’ യുവാവ് യുവതിക്കും 4 മക്കൾക്കുമൊപ്പം മറ്റൊരിടത്ത് സുഖ ജീവിതം; 5 വർഷം ഒളിവിൽ, ഒടുവിൽ 45 കാരൻ കുടുങ്ങി

Aswathi Kottiyoor

തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം നൽകി

Aswathi Kottiyoor

‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍; വ്യാപക പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox