23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കാൽ തെന്നി റോഡിൽ വീണു, എഴുന്നേൽക്കും മുൻപ് വാഹനങ്ങൾ ഇടിച്ചിട്ടു; ഇരിട്ടിയിൽ വയോധികന് ദാരുണ്ന്ത്യം
Uncategorized

കാൽ തെന്നി റോഡിൽ വീണു, എഴുന്നേൽക്കും മുൻപ് വാഹനങ്ങൾ ഇടിച്ചിട്ടു; ഇരിട്ടിയിൽ വയോധികന് ദാരുണ്ന്ത്യം

കണ്ണൂർ: ഇരിട്ടിയിൽ വയോധികൻ അപകടത്തിൽ മരിച്ചു. ഇരിട്ടി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജൻ കാൽ തെന്നിയാണ് റോഡിലേക്ക് വീണത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ വാഹനങ്ങൾ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവർമാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാൻ സാധിച്ചില്ല.

Related posts

പ്രശ്നമുണ്ടെന്ന് പൈലറ്റുമാർ തിരിച്ചറിഞ്ഞതിന് ശേഷം അവശേഷിച്ചത് ഒരു മിനിറ്റ് മാത്രം; അതിനിടയിൽ എല്ലാം അവസാനിച്ചു

Aswathi Kottiyoor

ഓസ്‌കാർ നേടിയ പാരസൈറ്റ് ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ

Aswathi Kottiyoor

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ചോർച്ച

Aswathi Kottiyoor
WordPress Image Lightbox