23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • നവകേരള ബസ് വീണ്ടും സ്റ്റാർട്ടായി! യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയ ബസ്സിന് വീണ്ടും അനക്കം
Uncategorized

നവകേരള ബസ് വീണ്ടും സ്റ്റാർട്ടായി! യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയ ബസ്സിന് വീണ്ടും അനക്കം


കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും സ്റ്റാർട്ടായി. ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയിരുന്നു. വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചു. ബുക്കിംഗ് ഇല്ലാത്തതിനാൽ ഇന്നലെയും മിനിഞ്ഞാന്നും ബസ് ഓടിയിരുന്നില്ല. ഒരു ലാഭവും ഇല്ലാതെയായിരിക്കും ഇന്നത്തെയും സർവീസ്. വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് ചില ദിവസങ്ങളിൽ സർവീസ് നടത്തുന്നത്.

ആദ്യ സർവീസിൽ ഹൗസ് ഫുള്ളായിട്ടായിരുന്നു നവ കേരള ബസിന്‍റെ യാത്ര. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

Related posts

ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത് മോദി; ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ചു

Aswathi Kottiyoor

‘ആത്മീയ സൗഖ്യം നൽകാം’; ബന്ധുക്കളെ പുറത്തുനിർത്തി യുവതിയെ മുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു, 50കാരൻ അറസ്റ്റിൽ

Aswathi Kottiyoor

ഖനിയുടെ ഉള്ളറകളില്‍ ഒരു റെയില്‍വേ ട്രാക്ക്; തുരങ്കക്കാഴ്ച കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

Aswathi Kottiyoor
WordPress Image Lightbox