22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഐഎഎസ് നേടാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും വ്യാജമോ…; സിവിൽ സർവീസ് നേടിയതിൽ ദുരൂഹത ഉയർത്തി ആരോപണം
Uncategorized

ഐഎഎസ് നേടാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും വ്യാജമോ…; സിവിൽ സർവീസ് നേടിയതിൽ ദുരൂഹത ഉയർത്തി ആരോപണം


മുംബൈ: സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആരോപണം. സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. മഹാരാഷ്ട്രയിലെ വിവാദ ഉദ്യോ​ഗസ്ഥയാണ് പൂജ.

സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ഏപ്രിലിൽ ദില്ലി എയിംസിൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാൽ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും ഇവർ ഹാജരായില്ല.

തുടർന്ന് യുപിഎസ്‍സി ഇവർക്കെതിരെ നടപടിയെടുത്തു. 2023 ഫെബ്രുവരിയിൽ ഒരു ട്രൈബ്യൂണൽ പൂജക്ക് എതിരെ വിധി പറയുകയും ചെയ്തു. എന്നാൽ സിവിൽ സർവീസ് നിയമനം ഉറപ്പാക്കാൻ പൂജക്ക് സാധിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ ഒബിസി പദവി അവകാശപ്പെടുന്ന സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിലാണ്. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

Related posts

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണ്ണവില

Aswathi Kottiyoor

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പണം കടത്തിയത് കണ്ടെയ്നർ ലോറിയില്‍

Aswathi Kottiyoor

വന്ദേഭാരത് 3 മണിക്കൂർ 12 മിനിറ്റിൽ എറണാകുളത്ത്; ആദ്യ യാത്രയേക്കാൾ 6 മിനിറ്റ് കുറവ്

Aswathi Kottiyoor
WordPress Image Lightbox