24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പണം കടത്തിയത് കണ്ടെയ്നർ ലോറിയില്‍
Uncategorized

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പണം കടത്തിയത് കണ്ടെയ്നർ ലോറിയില്‍

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും ഏറ്റുമുട്ടലുണ്ടായിയെന്നും പൊലീസ് അറിയിച്ചു.

മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

Related posts

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

Aswathi Kottiyoor

4 വീപ്പകൾ ചേര്‍ത്ത് ചങ്ങാടം, ഉദ്ഘാടന യാത്രയിൽ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ!

Aswathi Kottiyoor

ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox