23.2 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു
Uncategorized

സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

ചാരുംമൂട്: കെപി റോഡിൽ കരിമുളയ്ക്കലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. നൂറനാട് പടനിലം നടുവിലേമുറി ജലാലയത്തിൽ ജലാധരന്റെ ഭാര്യ ചന്ദ്രിക (58) യാണ് മരിച്ചത്. ഭർത്താവ് ജലാധരനും അപകടത്തിൽ പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5-30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറും ടോറസ് ലോറിയും തമ്മിലിടിച്ചായിരുന്നു അപകടം.

റോഡിലുണ്ടായിരുന്ന കുഴിയാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.ജലാധരന് നിസാര പരിക്കുകളാണുള്ളത്. ചന്ദ്രികയുടെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ജയപ്രഭ, ലക്ഷ്മി. മരുമക്കൾ: രാജേഷ് അമർനാഥ്

Related posts

പാറശ്ശാലയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ സംഘട്ടനം, മൂന്ന് പേർക്ക് കുത്തേറ്റു, അറസ്റ്റ്

Aswathi Kottiyoor

കനത്ത മഴ; നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

Aswathi Kottiyoor

സ്വപ്നം കണ്ട ജോലിക്കായി വിമാനം കയറി; എന്നാൽ കാത്തിരുന്നത് ദുരിതത്തിൻറെ നാളുകൾ, തുണയായി കേളി കുടുംബവേദി

Aswathi Kottiyoor
WordPress Image Lightbox