23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൊറിയർ സ്ഥാപനത്തിൽ നിന്ന് ഡെലിവറി ബോയ്സ് അടിച്ച് മാറ്റിയത് 10 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ
Uncategorized

കൊറിയർ സ്ഥാപനത്തിൽ നിന്ന് ഡെലിവറി ബോയ്സ് അടിച്ച് മാറ്റിയത് 10 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ


ദില്ലി: കൊറിയർ സ്ഥാപനത്തിൽ നിന്ന് 10.25 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ ഡെലിവറി ബോയ്സ് അടിച്ചുമാറ്റി. കഴിഞ്ഞ മാസമാണ് 37 ഷിപ്പ്മെന്റുകളിൽ നിന്നുമായി 10.25 ലക്ഷം രൂപയുടെ സാധനങ്ങൾ ജീവനക്കാർ മോഷ്ടിച്ചത്. സംഭവത്തിൽ മൂന്ന് ഡെലിവറി ബോയ്സ് അടക്കം നാല് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

കിഴക്കൻ ദില്ലിയിലെ മധു വിഹാറിലെ ഷാഡോഫാക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 22കാരനായ രാജ കുമാർ, 22 കാരനായ ബ്രിജേഷ് മൌര്യ, 26കാരനായ നിതിൻ ഗോല എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. രാജ കുമാറിന്റെ സഹോദരനായ അഭിഷേകിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറിയർ സ്ഥാപന ഉടമയുടെ പരാതിയേ തുടർന്ന് നടന്ന പ്രാഥമിക അന്വേഷണത്തിൽ രാജകുമാർ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ പങ്ക് വ്യക്തമാവുന്നത്.

തെറ്റായ അഡ്രസ് നൽകി ഇവർ തന്നെ വലിയ മൂല്യമുള്ള ഉൽപന്നങ്ങൾ ഓർഡർ ചെയ്യുകയും ഇത് കൊറിയർ സ്ഥാപനത്തിൽ നിന്ന് വിതരണത്തിന് അയയ്ക്കുമ്പോൾ അടിച്ചുമാറ്റുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. ഓർഡർ നൽകിയ ആളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നായിരുന്നു കൊറിയർ സ്ഥാപനത്തിൽ ഇവർ നൽകിയിരുന്ന മറുപടി. ഒരേ റൂട്ടിൽ വരുന്ന ഉയർന്ന മൂല്യമുള്ള പ്രൊഡക്ടുകളാണ് ഇവർ സംഘമായി അടിച്ച് മാറ്റിയിരുന്നത്. മൌര്യ, ഗോല, അഭിലാഷ് എന്നിവർ ഇത്തരത്തിൽ കൈക്കലാക്കുന്ന വസ്തുക്കൾ രാജകുമാറിന് നൽകുകയും ഇയാൾ ഇത് ഒഎൽഎക്സിലൂടെ വിൽക്കുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. തെറ്റായ അഡ്രസുകൾ നൽകിയായിരുന്നു ഒഎൽഎക്സിൽ സാധനങ്ങൾ ഇത്തരത്തിൽ വിറ്റയച്ചിരുന്നത്.

Related posts

‘ജീവിക്കാനുള്ളതൊക്കെ കിട്ടിയിരുന്ന പുരയിടം, ഇന്ന് ആന കുത്തിമറിക്കാത്ത മരങ്ങളില്ലിവിടെ’; വീടുവിട്ട് പാത്തുമ്മ

Aswathi Kottiyoor

പാസ്വേഡ്, ജന്മദിനമോ വർഷമോ മൊബൈൽ നമ്പറോ ഒക്കെയാണോ? എങ്കിൽ ഇതും പണിതരും! ഹാക്കിങ്ങിന് പുതിയ രീതിയെന്ന് പൊലീസ്

Aswathi Kottiyoor

മഞ്ചേരിയിൽ 8.5 കിലോ കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox