23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജില്‍; മുന്‍ എസ്എഫ്ഐ നേതാവിനെതിരെ കേസ്
Uncategorized

കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജില്‍; മുന്‍ എസ്എഫ്ഐ നേതാവിനെതിരെ കേസ്

കൊച്ചി: കാലടി ശ്രീങ്കര കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിലിട്ട സംഭവത്തില്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്.

കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായി സംശയം. രോഹിത്തിന്‍റെ രണ്ടു ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പു പ്രകാരം കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കോളേജിലുണ്ടായിരുന്നപ്പോള്‍ എസ്എഫ്ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും കോളേജില്‍ നിന്ന് പോയശേഷവും ഫോട്ടോഗ്രാഫറായ ഇയാള്‍ കോളേജിലെ പരിപാടികള്‍ക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

Related posts

സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിലെന്ന് ക്രൈംബ്രാഞ്ച്; വേറെ വിളിപ്പിക്കുമായിരിക്കുമെന്ന് ഗോവിന്ദൻ

Aswathi Kottiyoor

പേരാവൂരില്‍ കാറും ഐറിസ് ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

വണ്ടിയിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് റീഷയുടെ അച്ഛൻ; പെട്രോൾ കുപ്പികൾ കണ്ടെത്തിയെന്ന വാർത്ത തള്ളി ഫോറൻസിക് വിഭാ​ഗം

Aswathi Kottiyoor
WordPress Image Lightbox