30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ
Uncategorized

അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ


തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോടുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടും നാളെ യെല്ലോ അലർട്ടായിരിക്കും.

കേരള തീരത്തും, തമിഴ്‌നാട് തീരത്തും 09-07-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.

Related posts

സുഹൃത്തിന്റെ പിറന്നാൾ 
ആഘോഷത്തിനെത്തിയ 
നിയമവിദ്യാർഥിനി മുങ്ങിമരിച്ചു

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

Aswathi Kottiyoor

‘പൊലീസിൽ വിശ്വാസക്കുറവില്ല, ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്’; ട്വന്റിഫോർ റിപ്പോർട്ടർക്കെതിരായ കേസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox