30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തൃശ്ശൂർ മേയർ സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി; ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്ന് വിമർശനം
Uncategorized

തൃശ്ശൂർ മേയർ സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി; ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമെന്ന് വിമർശനം


തൃശ്ശൂർ: ആവർത്തിച്ചുള്ള സുരേഷ് ഗോപിയുടെ പ്രകീർത്തനത്തിന് പിന്നാലെ തൃശ്ശൂർ മേയർ എം കെ വർഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വെച്ച് മുന്നണിയിൽ തുടരാൻ എം കെ വർഗീസ് തയാറാകണമെന്നാണ് കെ കെ വത്സരാജ് ആവശ്യപ്പെട്ടത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണ് സിപിഐ ജില്ലാ സെക്രട്ടറി വിമർശിച്ചു. തൃശ്ശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും ഇവർ കൂട്ടിച്ചേർത്തു.

എം കെ വർഗീസിന്‍റെ ഒറ്റയാളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം കയ്യാളുന്ന തൃശ്ശൂരിൽ മേയര്‍ക്ക് ബിജെപിയുമായി അടുപ്പം കൂടുതലാണെന്ന് സിപിഐക്ക് പരാതി നേരത്തെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സുരേഷ് ഗോപി നേരിട്ടെത്തി മേയറെ കണ്ട് വോട്ട് ചോദിച്ചതും അന്ന് മേയർ നടത്തിയ പ്രശംസയും ചില്ലറയൊന്നുമല്ല ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്. കനത്ത തോൽവിക്ക് പിന്നാലെ മേയര്‍ക്കെതിരെ നിശിത വിമർശനം സിപിഐ കമ്മിറ്റികളിൽ ഉയരുകയും ചെയ്തു. സിപിഎം ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച കാര്യങ്ങൾ മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യ പ്രകീർത്തനവുമായി രംഗത്തെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മേയർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് അഭ്യൂഹവും തൃശ്ശൂരിൽ ശക്തമാണ്.

Related posts

എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി

Aswathi Kottiyoor

വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

‘നിന്‍റെ ജീവിതം ഇവിടെ അവസാനിപ്പിക്കും’; മത്സരിക്കുന്നതില്‍ വധ ഭീഷണിയെന്ന് കാസര്‍കോട്ടെ അപര സ്ഥാനാർത്ഥി

Aswathi Kottiyoor
WordPress Image Lightbox