24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും
Uncategorized

കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറി.

Related posts

കടുവ ആക്രമിച്ച കർഷകന് ചികിത്സ വൈകി എന്ന ആരോപണം തെറ്റ്; മതിയായ ചികിത്സ നൽകി, മരണകാരണം അമിത രക്തസ്രാവം: ആരോഗ്യമന്ത്രി

Aswathi Kottiyoor

വി മോഹൻദാസ് മെമ്മോറിയൽ ജില്ലാതല ചിത്രരചന മത്സരം

Aswathi Kottiyoor

ഇത്തവണ വര്‍ധനവില്ല: റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും, വളര്‍ച്ചാ അനുമാനം കൂട്ടി.*

Aswathi Kottiyoor
WordPress Image Lightbox