28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • റോഡിലെ ഗട്ടറിൽ ഇറങ്ങി കെഎസ്ആർടിസി ബസിൻെറ ഡോർ തനിയെ തുറന്നു, റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് പരിക്ക്
Uncategorized

റോഡിലെ ഗട്ടറിൽ ഇറങ്ങി കെഎസ്ആർടിസി ബസിൻെറ ഡോർ തനിയെ തുറന്നു, റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് പരിക്ക്


തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പ്ലസ് ടു വിദ്യാർത്ഥി തെറിച്ചുവീണു. തിരുമല എഎംഎച്ച് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി സന്ദീപ് ആണ് തെറിച്ചുവീണത്. അപകടത്തില്‍ സന്ദീപിന് പരിക്കേറ്റു. കൈവിരലുകള്‍ക്കും ഇടുപ്പിനും ഇടതു കൈയ്ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.35ഓടെയാണ് സംഭവം.

അമിത വേഗതയിൽ പോയ ബസ് പാലത്തിന് സമീപം എത്തിയപ്പോൾ റോഡിലെ ഗട്ടറിൽ ഇറങ്ങി. ഗട്ടറില്‍ പതിച്ചതോടെ ബസിന്‍റെ ഡോര്‍ തന്നെ തുറന്നുപോവുകയായിരുന്നു. ഡോര്‍ തുറന്നതോടെ സന്ദീപ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സന്ദീപ് തെറfച്ച് വീണിട്ടും ബസ് നിര്‍ത്താതെ പോയി. 750 മീറ്റർ മുന്നോട്ട് പോയ ശേഷമാണ് യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തിയത്. തുടര്‍ന്ന് യാത്രക്കാരാണ് സന്ദീപിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാട്ടാക്കട അന്തിയൂർക്കോണം പാലത്തിനും അന്തിയൂർക്കോണം ജംഗ്ഷനും ഇടയ്ക്കുള്ള ഗട്ടറിൽ വെച്ചാണ് അപകടമുണ്ടായത്.

Related posts

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു

Aswathi Kottiyoor

കപ്പൽ മുക്കി രക്ഷപ്പെടാൻ ശ്രമം: കൊച്ചിയിൽ പിടിച്ച ലഹരിമരുന്ന് ഹാജി സലിം ഗ്രൂപ്പിന്റേത്

Aswathi Kottiyoor

70 ലക്ഷം ലോട്ടറി അടിച്ച് നാലാം മാസം ആത്മഹത്യ: കടുത്ത മദ്യപാനം മൂലമെന്ന് ബന്ധുക്കളുടെ മൊഴി

Aswathi Kottiyoor
WordPress Image Lightbox