21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഇതെല്ലാം ശ്രദ്ധിക്കണേ… ആധാറിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണോ; ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം
Uncategorized

ഇതെല്ലാം ശ്രദ്ധിക്കണേ… ആധാറിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണോ; ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം


തിരുവനന്തപുരം: ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐടി മിഷൻ. കുട്ടികളുടെ ആധാറും നിർബന്ധിത ബയോമെട്രിക് പുതുക്കൽ തുടങ്ങിയ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അറിയിപ്പ്.

നവജാത ശിശുക്കൾക്ക് ആധാറിന്‌ എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

1.നവജാത ശിശുക്കൾക്ക് ആധാറിന്‌ എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

2. നിർബന്ധിത ബയോമെട്രിക് പുതുക്കൽ :
കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസിനുള്ളിലും, പതിനഞ്ച് വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ പതിനേഴ് വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളൂ.

അല്ലാത്തപക്ഷം, നൂറ് രൂപ നിരക്ക് ഈടാക്കുന്നതാണ്. നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, എൻട്രൻസ് /പിഎസ്‍സി പരീക്ഷകൾ, ഡിജിലോക്കർ, പാൻകാര്‍ഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നു.

Related posts

‘കൃത്യത്തിന് ശേഷം പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു’; പള്ളിക്കൽ കൊലപാതകത്തിലെ പ്രതി പിടിയിൽ

Aswathi Kottiyoor

പരിഭ്രാന്തിയിൽ നാട്ടുകാർ – കർണ്ണാടക വനാതിർത്തിയിൽ അടിയന്തിര പ്രധിരോധ മാർഗ്ഗങ്ങൾ ഏർപ്പെടുത്തണമെന്ന് എം എൽ എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും

Aswathi Kottiyoor

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നൃത്ത ചുവടുവെച്ച് അമ്മമാരുടെ അരങ്ങേറ്റം

Aswathi Kottiyoor
WordPress Image Lightbox