27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഞാറ്റുവേലയിൽ വിത്തെറിയൽ,വനമഹോത്സവവും നടത്തി
Uncategorized

ഞാറ്റുവേലയിൽ വിത്തെറിയൽ,വനമഹോത്സവവും നടത്തി

കൊട്ടിയൂർ:വനമഹോൽസവ വാരാചരണത്തിൻ്റെ ഭാഗമായി തിരുവാതിര ഞാറ്റുവേലയിൽ കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ കൊട്ടിയൂർ വനാന്തരങ്ങളിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സീഡ് ബോൾഎറിഞ്ഞു . വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും, സഹജീവിസ്നേഹവുംവളർത്തുന്ന ഈ പരിപാടി വിദ്യാർത്ഥികൾക്ക് പുത്തനനുഭവമായി മാറി. നിരവധി ദിവസങ്ങൾ എടുത്ത് പവിത്രൻഗുരുക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയാറാക്കിയ വിത്തുണ്ടകളാണ് കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ ഇടബാവലിയിലും പ്രാന്തപ്രദേശങ്ങളിലും നിക്ഷേപിച്ചത്. ആഹാരത്തിനു വേണ്ടി കാടിറങ്ങുന്ന വന്യ മൃഗങ്ങൾക്ക് വനത്തിനുള്ളിൽ തന്നെ വേണ്ട ഫലവൃക്ഷങ്ങൾ വളർത്തുക എന്ന വനം വകുപ്പിൻ്റെ പ്രവർത്തനത്തോട് ചേർന്നു നില്ക്കുന്ന പ്രവർത്തനമാണ് കുട്ടികൾ കാഴ്ചവച്ചത്. കേളകം അസിസ്റ്റൻഡ്കൃഷി ഓഫീസർ അഷറഫ് വലിയപീടികയിൽ പരിപാടി ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.സുമിത ടീച്ചർ സ്വാഗതം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരായ കെ.പി. മോഹൻ ദാസ് , കേളകം സി.വി.എൻ. കളരി ഗുരുക്കൾ എൻ. ഇ.പവിത്രൻ എന്നിവർ ആശംസ ഭാഷണം നടത്തി . റ്റി.ഡി. രജി ടീച്ചർ , പി.കെ. പ്രജിന ടീച്ചർ ഷാജി കെ എന്നിവർ നേതൃത്വം നല്കി.എസ്. ആർ.ജി. കൺവീനർ വി.എസ്. ജിഷാറാണി ചടങ്ങിൽ നന്ദിരേഖപ്പെടുത്തി.

Related posts

മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Aswathi Kottiyoor

എ.ഐ ടെക്നോളജി ഉപയോ​ഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച 9-ാം ക്ലാസുകാരൻ അറസ്റ്റിൽ

Aswathi Kottiyoor

‘ഉദ്ദേശിച്ചത് പൊളിറ്റിക്കൽ ഡിഎൻഎ’; രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അൻവർ

Aswathi Kottiyoor
WordPress Image Lightbox