27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വെറും 12 വയസ്സ്, ഡി​ഗ്രിക്ക് ന്യൂയോർക്ക് സർവകലാശാലയിൽ, വിഷയം ഫിസിക്സ്, കണക്ക്; അത്ഭുതമായി ഇന്ത്യൻ വിദ്യാർഥി
Uncategorized

വെറും 12 വയസ്സ്, ഡി​ഗ്രിക്ക് ന്യൂയോർക്ക് സർവകലാശാലയിൽ, വിഷയം ഫിസിക്സ്, കണക്ക്; അത്ഭുതമായി ഇന്ത്യൻ വിദ്യാർഥി

12 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി സോബോർണോ ഐസക് ബാരി ബാച്ച്ലർ ഡി​ഗ്രിക്ക് ന്യൂയോർക്ക് സർവകലാശാലയിൽ ചേരുന്നു. മാൽവേൻ ഹൈ സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയാണ് ഐസക് ബാരി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് സർവകലാശാലയിൽ ഗണിതവും ഭൗതികശാസ്ത്രവും പഠിക്കാനുള്ള സ്കോളർഷിപ്പാണ് 12കാരന് ലഭിച്ചത്. 2 വയസ്സുള്ളപ്പോൾ ആവർത്തനപ്പട്ടിക ഹൃദിസ്ഥമാക്കി ശ്രദ്ധ നേടിയിരുന്നു.

2020-ൽ, 7 വയസ്സുള്ളപ്പോൾ, പഠിപ്പിക്കാൻ ഇന്ത്യയിലെ കോളേജുകളിൽ നിന്ന് ക്ഷണം ലഭിച്ചു തുടങ്ങി. വർഷത്തിൽ മൂന്ന് തവണ അദ്ദേഹം ഇന്ത്യൻ സർവകലാശാലകളിൽ ക്ലാസെടുക്കാൻ പോകാറുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ഹൈസ്‌കൂളിൽ നിന്ന് ജൂലൈ 3-ന് ബിരുദം നേടും. 4, 8, 10, 12 ഗ്രേഡുകൾ മാത്രം പൂർത്തിയാക്കിയായിരുന്നു ബിരുദ നേട്ടം. ബിരുദം നേടാനുള്ള ന്യൂയോർക്ക് സ്റ്റേറ്റ് റീജൻ്റ്സ് പരീക്ഷകളിൽ വിജയിച്ചു. അധ്യാപകരിൽ ഒരാളായ റെബേക്ക ഗോട്ടെസ്മാൻ കുട്ടിയെ പ്രതിഭയെന്ന് വിശേഷിപ്പിച്ചു. ഏറ്റവും അസാധാരണനായ വിദ്യാർഥിയെന്നാണ് അധ്യാപകർ സോബോർണോയെ വിശേഷിപ്പിക്കുന്നത്.

Related posts

ഹെലികോപ്റ്റർ കാണാൻ പാലത്തിൽ കയറി, പൊലിഞ്ഞത് 14 കുരുന്ന് ജീവനുകൾ; വളകളും പൊട്ടുകളുമായി നാളെ കൂട്ടുകാരെത്തും…

Aswathi Kottiyoor

‘പാർട്ടിക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല, എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു’; പ്രതികരണവുമായി എം.വി ഗോവിന്ദൻ

Aswathi Kottiyoor

ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം; ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും

Aswathi Kottiyoor
WordPress Image Lightbox