ദിവസങ്ങളായി കാണാനില്ല, അന്വേഷിച്ചെത്തിയ കൂട്ടുകാരൻ ഞെട്ടി; ചേർത്തലയിൽ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
ചേർത്തല : ആലപ്പുഴ ചേർത്തലയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കളവം കോടം തൊമ്മൻ വെളി പരേതനായ സ്റ്റാലിന്റെ മകൻ വിനോദി (45)നെയാണ് വീടിനുള്ളിൽമരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് ചേർത്തല പൊലീസ് പറഞ്ഞു.