23.7 C
Iritty, IN
November 13, 2024
  • Home
  • Uncategorized
  • കോഴിക്കോട് ലുലു മാളില്‍ നിന്ന് 7500 രൂപയുടെ വീട്ടുസാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു, വയോധികന്‍ പിടിയില്‍
Uncategorized

കോഴിക്കോട് ലുലു മാളില്‍ നിന്ന് 7500 രൂപയുടെ വീട്ടുസാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു, വയോധികന്‍ പിടിയില്‍


കോഴിക്കോട്: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട് മാങ്കാവിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണത്തിന് ശ്രമിച്ച വയോധികനെ പിടികൂടി. കൊയിലാണ്ടി തിരുവങ്ങൂര്‍ അല്‍അമീന്‍ മഹലില്‍ മൊയ്തീന്‍കുട്ടി(66) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 7500ഓളം രൂപ വില വരുന്ന ഗ്രോസറി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സാധനങ്ങള്‍ എടുത്ത ശേഷം ഇയാള്‍ ബില്ലിംഗ് കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്ഥലത്തെത്തി മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts

വീട്ടിലെ പ്രസവത്തിനിടെ ഗർഭിണിയും കുഞ്ഞും മരിച്ച സംഭവം; മുൻ‌കൂർ ജാമ്യം തേടി നയാസിന്റെ ആദ്യ ഭാര്യ റജീന

Aswathi Kottiyoor

യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​ൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox