27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി പുതിയ നിയമങ്ങള്‍; ഇന്ന് മുതല്‍ മാറ്റം
Uncategorized

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി പുതിയ നിയമങ്ങള്‍; ഇന്ന് മുതല്‍ മാറ്റം

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവന്ന നിബന്ധനകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് നിലവില്‍ വരിക. പുതിയ നിയമപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴ് ദിവസം കാത്തിരിക്കണം. 

അതേസമയം, ഏഴ് ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റിയിട്ടിട്ടുണ്ടെന്ന് ടെലികോം കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ യുനീക് പോര്‍ട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കപ്പെടും. സിം കാര്‍ഡ് പോര്‍ട്ട് ചെയ്യാനായി യൂനീക് പോര്‍ട്ടിങ് കോഡ് ആവശ്യപ്പെട്ട് സേവനദാതാവിന് ഉപഭോക്താവ് എസ്.എം.എസ് അയച്ചാല്‍ ആ ആവശ്യം നിരസിക്കാനുള്ള ഒരു കാരണം കൂടിയായി ഇപ്പോഴത്തെ നിബന്ധന കണക്കാക്കപ്പെടും. 

നമ്പര്‍ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല. 
മലബാർ ലൈവ്.
രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം നിലവില്‍ വന്ന ശേഷം കൊണ്ടുവരുന്ന ഒന്‍പതാമത്തെ ഭേദഗതിയാണ് ഇത്. മൊബൈല്‍ സിം കാര്‍ഡ് വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.

Related posts

വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ പരാതിയുമായി സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍

Aswathi Kottiyoor

തൃശ്ശൂർ എടുക്കുമോ? കേരളം ആകാംക്ഷയോടെ വീക്ഷിച്ച തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ

Aswathi Kottiyoor

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox