24.1 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • പാചകവാതക സിലിണ്ടറിൽ തൂക്കക്കുറവെന്ന് പരാതി
Uncategorized

പാചകവാതക സിലിണ്ടറിൽ തൂക്കക്കുറവെന്ന് പരാതി

അടക്കാത്തോട്: പാചകവാതക സിലിണ്ടറിൽ തൂക്കക്കുറവെന്ന് പരാതി. അടക്കാത്തോട് സ്വദേശി വെള്ളാറയിൽ ഇസ്മയിലിന് ലഭിച്ച പാചകവാതക സിലിണ്ടറിൽ അഞ്ച് കിലോയോളം തൂക്കക്കുറവ് ഉണ്ടെന്നാണ് പരാതി. വെള്ളിയാഴ്ച വൈകിട്ട് കേളകം ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ നിന്നാണ് ഗ്യാസ് ഇറക്കിയത്. സിലിണ്ടർ എടുത്തു മാറ്റുന്നതിനിടെ തൂക്കക്കുറവ് ഉണ്ടെന്ന സംശയത്തിനിടെ തൂക്കി നോക്കിയപ്പോഴാണ് തൂക്കക്കുറവ് കണ്ടെത്തിയത്. 30 കിലോയോളം തൂക്കം വരണ്ട ഗ്യാസ് സിലിണ്ടറിൽ തൂക്കി നോക്കിയപ്പോൾ 25 കിലോ മാത്രമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് കേളകം ഇന്ത്യൻ ഗ്യാസ് ഏജൻസിയെ പരാതി വിളിച്ച് അറിയിക്കുകയും ചെയ്തു. പ്ലാന്റിൽ നിന്നും എത്തിച്ച ഗ്യാസ് അതേപടി വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും സിലിണ്ടർ മാറ്റി കൊടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഏജൻസി ഉടമ അറിയിച്ചു.

Related posts

കൊല്ലം ജില്ലയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു, വർക്കലയിൽ വീട് തക‍ർന്നു

Aswathi Kottiyoor

കേളകം സെന്റ് തോമസ് എച്ച് എസ് എസ്സിൽ സ്കൗട്ട്&ഗൈഡ്‌സ് വാർഷിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ആരോഗ്യ പ്രശ്നങ്ങൾ കാരണം ഗൾഫിൽ നിന്ന് തിരിച്ചെത്തി, സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ലോട്ടറിക്കച്ചവടം തുടങ്ങി, ഇടിത്തീ പോലെ മകന് സംസാരശേഷിയില്ലെന്ന വെളിപ്പെടുത്തൽ: തൃശൂരിൽ രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി ബക്കറ്റിലിട്ട് അച്ഛൻ തൂങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox