25.9 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • കേളകം നിക്ഷേപ തട്ടിപ്പ് ; ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പണം തിരികെ ലഭിക്കാനുള്ളവരുടെ യോഗം വിളിച്ചു ചേർത്തു
Uncategorized

കേളകം നിക്ഷേപ തട്ടിപ്പ് ; ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പണം തിരികെ ലഭിക്കാനുള്ളവരുടെ യോഗം വിളിച്ചു ചേർത്തു

കേളകം: കേളകം നിക്ഷേപ തട്ടിപ്പ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം തിരികെ ലഭിക്കാനുള്ളവരുടെ യോഗം വിളിച്ചു ചേർത്തു. ഈ മാസം 25ന് കേളകം പോലീസ് സ്റ്റേഷനിൽ വച്ച് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡണ്ട്, കേളകം എസ്എച്ച്ഒ, കേളകം എസ് ഐ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ തീരുമാനത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. കേളകം വ്യാപാര ഭവനും മറ്റു നാല് ഭൂസത്തുകളും ആക്ഷൻ കമ്മിറ്റിയുടെ പേരിൽ രേഖാമൂലം എഴുതിക്കൊടുക്കുന്നതിനും സഹായനിധി,ആഴ്ച കുറി എന്നീ ഇനത്തിൽ പണം ലഭിക്കാനുള്ള എല്ലാവർക്കും ആനുപാതികമായി തുക വിതരണം ചെയ്യാൻ ആവശ്യമുള്ള നടപടികൾ കൈക്കൊള്ളാനും ആണ് യോഗത്തിൽ തീരുമാനമായത്.

കേളകം യു എം സി ഹാളിൽ നടന്ന പരിപാടിയിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമോൻ, കൊച്ചിൻ രാജൻ, ജോളി കുന്നുംപുറം, ജോൺസൺ നോവ, ശ്രീകുമാർ കൂടത്തിൽ എന്നിവർ പങ്കെടുത്തു .

Related posts

6 രൂപയ്ക്ക് 25,000 രൂപയുടെ പാക്കേജ് 
സ്വന്തമാക്കി മധ്യപ്രദേശുകാരൻ

Aswathi Kottiyoor

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആന കിടപ്പിലായി,ആരോഗ്യനില ഗുരുതരമെന്ന് വനംവകുപ്പ്

Aswathi Kottiyoor

ഐസിയു പീഡനക്കേസ്: മൊഴിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടി വേണം, അതിജീവിത പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox