27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • രണ്ടും മൂന്നും സ്ക്രീനുകൾ, അത്യാധുനിക സംവിധാനം, ദാ വരുന്നു കെഎസ്എഫ്ഡിസിയുട 5 കിടിലൻ തീയേറ്റർ സമുച്ചയങ്ങൾ
Uncategorized

രണ്ടും മൂന്നും സ്ക്രീനുകൾ, അത്യാധുനിക സംവിധാനം, ദാ വരുന്നു കെഎസ്എഫ്ഡിസിയുട 5 കിടിലൻ തീയേറ്റർ സമുച്ചയങ്ങൾ


തിരുവനന്തപുരം: സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. എംഎൽഎമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രൻ, കെ പ്രേംകുമാർ, പിവി ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കോട്ടയം ജില്ലയിൽ വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, തൃശൂർ ജില്ലയിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിലെ താനൂർ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നിവിടങ്ങളിൽ തീയേറ്റർ സമുച്ചയം നിർമ്മിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പിൽ നിന്നും സ്ഥലം കൈമാറി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കും അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന സാഹചര്യത്തിലും ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന മറ്റു കേന്ദ്രങ്ങളിലും തീയറ്ററുകൾ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും.

Related posts

സ്വര്‍ണവില സർവകാല റെക്കോർഡില്‍, പവന് 48,640 രൂപ

Aswathi Kottiyoor

ആൾക്കൂട്ടക്കൊല: മോഷണക്കുറ്റം ആരോപിച്ച്, മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; 7 പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം, മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത്; ഗണപതി പരാ‍മര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് എം. വിഗോവിന്ദന്‍

Aswathi Kottiyoor
WordPress Image Lightbox