23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐകകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ, സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
Uncategorized

നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐകകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ, സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിൻ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസ്സാക്കിയത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയിൽ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ വിമർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ചർച്ചക്കിടെ കേരളത്തിലെ പിഎസ് സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴൽ നാടനെ സ്പീക്കർ വിമർശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. തൻ്റെ പ്രസംഗത്തിൽ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു.

Related posts

അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു

Aswathi Kottiyoor

കുനിയിൽ ഇരട്ടക്കൊല: 12 പ്രതികൾക്കും ജീവപര്യന്തം; അരലക്ഷം രൂപ വീതം പിഴയും വിധിച്ചു

Aswathi Kottiyoor

‘കാറ്റും മഴയും വരുമ്പോ ഉയിര് പോകും, ലൈഫ് പദ്ധതിയിലും അപേക്ഷിച്ചു, പക്ഷേ…’; കണ്ണീരോടെ കിടപ്പുരോഗിയായ നന്ദിനി

Aswathi Kottiyoor
WordPress Image Lightbox