കേളകം: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ലഹരിവിരുദ്ധ ക്ലബ്ബിന്റെയും സന്നദ്ധ സംഘടനകളായ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ് ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ ഗൈഡ്സ് എന്നിവയുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിട്ടയേഡ് പോലീസ് സർക്കിൾ ഇൻസ്പെക്ടറും സാംസ്കാരിക പ്രവർത്തകനുമായ ടി കെ ബാഹുലേയൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പിടിഎ പ്രസിഡണ്ടും റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍ സജീവൻ എം പി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ പ്ലക്കാർഡ് നിർമ്മാണം, സ്കിറ്റ് അവതരണം, സന്ദേശരചന, ബാഡ്ജ് നിർമ്മാണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ലഹരി വിരുദ്ധ ക്ലബ്ബ് പ്രസിഡണ്ട് സാവിയോ തോമസ് സ്വാഗതവും സെക്രട്ടറി എമിലിന്‍ എല്‍ദോ നന്ദിയും പറഞ്ഞു. തുടർന്ന്, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ എം വി മാത്യു, ലഹരിവിരുദ്ധ ക്ലബ്ബ് കോഡിനേറ്റർ ഫാ. എൽദോ ജോൺ, സി പി ഒ അശ്വതി കെ ഗോപിനാഥ്, വിപിൻ ആന്റണി, ദിവ്യ തോമസ്, റീന ഇരുപ്പക്കാട്ട്, നൈസ് മോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
- Home
- Uncategorized
- ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ