30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത
Uncategorized

കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം നാളെ രാവിലെ അറബിക്കടലിൽ എത്തിച്ചേരാനുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

അറിയിപ്പ് ഇപ്രകാരം

അതി തീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 ഓടെ മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യുനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും

Aswathi Kottiyoor

തോട്ടിൻകരയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; ഉപേക്ഷിച്ചത് അതിഥി തൊഴിലാളി ദമ്പതികൾ, തുമ്പായി കീറിയ പുതപ്പ്

Aswathi Kottiyoor

കണിച്ചാർ ചാണപ്പാറയിലെ കൊലപാതകംഫോറൻസിക് സംഘം പരിശോധന നടത്തുന്നു.

Aswathi Kottiyoor
WordPress Image Lightbox