23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മകളോട് മോശമായി പെരുമാറി, വിവരമറിഞ്ഞെത്തിയ അമ്മ കണ്ടക്ടറുടെ മുഖത്തടിച്ചു; മൂക്കിൻ്റെ പാലം തകര്‍ത്തു
Uncategorized

മകളോട് മോശമായി പെരുമാറി, വിവരമറിഞ്ഞെത്തിയ അമ്മ കണ്ടക്ടറുടെ മുഖത്തടിച്ചു; മൂക്കിൻ്റെ പാലം തകര്‍ത്തു

പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരൻ രാധാകൃഷ്ണപിള്ളയുടെ മൂക്കിൻ്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ അടിച്ചുതകര്‍ത്തത്. ബസിൽ വെച്ച് നേരിട്ട ദുരനുഭവം മകൾ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. ബസ് കണ്ടക്ടര്‍ രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടൂർ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിൻ്റെ പാലം തകര്‍ന്ന രാധാകൃഷ്ണ പിള്ള. ഇയാൾക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Related posts

അമ്മിണിക്ക് പട്ടയം കിട്ടും; എതിർകക്ഷികളുടെ പട്ടയം പരിശോധിക്കും: 25 ന് ഹിയറിം​ഗ് നടത്തുമെന്ന് തഹസിൽദാർ

Aswathi Kottiyoor

ഒഡിഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി

Aswathi Kottiyoor

“ക്ഷീര ഭവനം സുന്ദരഭവനം”

Aswathi Kottiyoor
WordPress Image Lightbox