24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സപ്ലൈകോയിലും ആശ്വാസമില്ല, സബ്സിഡി സാധനങ്ങൾ കിട്ടാനില്ല
Uncategorized

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സപ്ലൈകോയിലും ആശ്വാസമില്ല, സബ്സിഡി സാധനങ്ങൾ കിട്ടാനില്ല

തിരുവനന്തപുരം: വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പാൾ സാധാരണക്കാർക്ക് സപ്ലൈകോയിലും ആശ്വാസമില്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങൾ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികൾ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തുടരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്രയമാകേണ്ട സപ്ലൈകോയിലും വിലയുടെ കാര്യത്തിൽ രക്ഷയില്ലെന്നതാണ് നിലവിലെ സ്ഥിതി.

പഞ്ചസാരയുൾപ്പെടെ സബ്‌സിഡി സാധനങ്ങൾ പലതും മാസങ്ങളായി ഔട്ട്ലെറ്റിൽ വന്നിട്ട്. സബ്‌സിഡി ഇല്ലാത്ത സാധനങ്ങൾക്ക് ഇവിടെ വിലക്കുറവുമില്ല. എന്നാൽ അനാവശ്യ പ്രചരണം സപ്ലൈകോയെ ബാധിച്ചെന്ന് ഭക്ഷ്യ സിവിൽ സ്പ്ലൈസ് മന്ത്രി ജി.ആർ.അനിൽ പ്രതികരിക്കുന്നത്. ഒന്നോ രണ്ടോ സബ്സിഡി സാധനങ്ങൾ ഇല്ല എന്നതിന് പകരം മറ്റ് ഉൽപ്പന്നങ്ങൾ പോലും ഇല്ല എന്ന് പ്രചരിപ്പിച്ചുവെന്നാണ് മന്ത്രി പ്രതികരിക്കുന്നത്. 11 കോടി രൂപ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോൾ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Related posts

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ |

Aswathi Kottiyoor

അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം നാളെ നടക്കും

Aswathi Kottiyoor

ഇതര സമുദായത്തിലെ പെണ്‍കുട്ടിയുമായി ചങ്ങാത്തം, മർദ്ദനമേറ്റതിന് പിന്നാലെ 16കാരൻ തൂങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox