23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ
Uncategorized

നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ


പാലക്കാട്: ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിച്ചില്ല. തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്. ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. അതേസമയം ഇത്തരമൊരു അത്ഭുതപ്രതിഭാസത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂർ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്. കിണർ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാൻ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.

Related posts

കേളകം ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ നെറ്റ് സീറോ കാർബൺ ശില്പശാല നടത്തി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത

Aswathi Kottiyoor

വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും; ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox