25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി: സംസ്ഥാനത്ത് ഇനി അതിശക്തമായ മഴ ദിനങ്ങൾ: ഉയര്‍ന്ന തിരമാലക്കും സാധ്യത
Uncategorized

തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി: സംസ്ഥാനത്ത് ഇനി അതിശക്തമായ മഴ ദിനങ്ങൾ: ഉയര്‍ന്ന തിരമാലക്കും സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്.

ഇന്ന് കണ്ണൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകലിൽ ഓറഞ്ച് അലർട്ടാണ്. അന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

Related posts

മൂന്ന് വര്‍ഷം മുൻപ് വിവാഹം, ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പിൽ ഭര്‍ത്താവിന് അയച്ച ശേഷം യുവതി ജീവനൊടുക്കി

Aswathi Kottiyoor

വ്യാഴാഴ്ച റേഷൻ കടകൾ തുറക്കില്ല

Aswathi Kottiyoor

പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു: സ്കൂളുകളുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ആശങ്ക

Aswathi Kottiyoor
WordPress Image Lightbox