25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എരഞ്ഞോളി ബോംബ് സ്ഫോടനം; തെളിവ് കണ്ടെത്താനാകാതെ പൊലീസ്
Uncategorized

എരഞ്ഞോളി ബോംബ് സ്ഫോടനം; തെളിവ് കണ്ടെത്താനാകാതെ പൊലീസ്

കണ്ണൂർ: എരഞ്ഞോളിയിൽ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ തെളിവ് കണ്ടെത്താനാവാതെ പൊലീസ്. പരിസരപ്രദേശങ്ങളിലൊന്നും ബോംബ് ശേഖരണത്തിന്റെ തെളിവുകളില്ല. ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ എങ്ങനെ ബോംബ് എത്തിയെന്നതില്‍ പൊലീസിന് വ്യക്തതയില്ല. ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിൻ്റെയും പരിശോധനകൾ നടക്കുന്നതൊഴിച്ചാൽ അന്വേഷണത്തിൽ പുരോഗതിയില്ല.

അതേസമയം സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എം വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും സിപിഐഎം ജില്ലസെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍, പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപോവുന്ന സാഹചര്യവുമുണ്ടായി.

Related posts

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്, മന്ത്രി വീണാ ജോര്‍ജ് വെബ്സൈറ്റ് പുറത്തിറക്കി

Aswathi Kottiyoor

2 വിദ്യാര്‍ഥികളുടെ ജീവനെടുത്ത അപകടം; ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം.

Aswathi Kottiyoor

ലോ കോളജിലെ എസ്എഫ്ഐ- കെ.എസ്.യു സംഘർഷം; 15 പേർക്കെതിരെ കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Aswathi Kottiyoor
WordPress Image Lightbox