23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുവൈത്ത് ദുരന്തം; മരിച്ച ബിനോയ് തോമസിന്‍റെ കുടുംബത്തിന് “ലൈഫിൽ വീട്”, തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ
Uncategorized

കുവൈത്ത് ദുരന്തം; മരിച്ച ബിനോയ് തോമസിന്‍റെ കുടുംബത്തിന് “ലൈഫിൽ വീട്”, തീരുമാനമെടുത്ത് ചാവക്കാട് നഗരസഭ


തൃശ്ശൂർ: കുവൈറ്റിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിൽ വീട് നൽകാൻ ചാവക്കാട് നഗരസഭ തീരുമാനമെടുത്തു. നഗരസഭയുടെ അടിയന്തിര കൗൺസിൽ ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭാ തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുമെന്നും ചാവക്കാട് നഗരസഭ അറിയിച്ചു.

ലൈഫ് ഭവന പദ്ധതിയുടെ ഫണ്ടിന് പുറമേ സിഎസ്ആർ ഫണ്ടുകളും വീട് നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തും. വീട് നിർമ്മാണത്തിന് പത്ത് ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നതായി നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. അതേസമയം, കൗൺസിലിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ബിനോയ് തോമസിന്റെ കുടുംബത്തിൽ നിന്ന് നിയമാനുസൃത അപേക്ഷ സ്വീകരിക്കാതെയാണ് അടിയന്തര കൗൺസിൽ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ വിമർശനം.

Related posts

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ.

Aswathi Kottiyoor

അമേഠിയും റായ്ബറേലിയുമില്ല; ഒമ്പതാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച കോൺഗ്രസ്

Aswathi Kottiyoor

വിഷു ചന്തകൾ തുറക്കാൻ അനുമതി ലഭിക്കുമോ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox