അടയ്ക്കാത്തോട്: വായന ദിന പരിപാടികളുടെ ഭാഗമായി അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത പ്രഭാഷകനും റിട്ട. എസ് പിയുമായ ശ്രീ .പ്രിൻസ് എബ്രഹാം നിർവഹിച്ചു..സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷനായിരുന്നു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ നിർവഹിച്ചു. ക്ലാസ് തല ലൈബ്രറികളുടെ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമിയും സംഘടനകളുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് മെമ്പർ ബിനു മാനുവലും നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ,
പിറ്റിഎ പ്രസിഡന്റ് ജിജി മുതു കാട്ടിൽ , എം പി ടി എ പ്രസിഡണ്ട് ജസ്റ്റീന വർഗീസ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് , അലോണ സജി, റോസ് ജോമോൻ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ ദീപം തെളിച്ച് ഭാരവാഹിത്വം ഏറ്റെടുത്തു.
ബഡ്ഡിംഗ് റൈറ്റേഴ്സിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പുസ്തകാസ്വാദന പതിപ്പ് വിശിഷ്ടാതിഥി ശ്രീ.പ്രിൻസ് അബ്രാഹം പ്രകാശനം ചെയ്ത് വിദ്യാരംഗം ഭാരവാഹികൾക്ക് കൈമാറി..ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ കളറിംഗ് മത്സരത്തിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. എല്ലാ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.