24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കായംകുളത്ത് മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു
Uncategorized

കായംകുളത്ത് മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

കായംകുളം: ആലപ്പുഴ കായംകുളത്ത് മദ്യലഹരിയിൽ ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഷാജഹാൻ ആണ് അനിയൻ സാദിഖിനെ കുത്തിയത്. മദ്യലഹരിയിലെത്തിയ ഷാജഹാനും അനിയനും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഷാജഹാൻ അനിയനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികായണെന്ന് പൊലീസ് അറിയിച്ചു.

Related posts

4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ആദ്യരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, യുവാവിനെ പൊലീസ് കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

Aswathi Kottiyoor

കെഎസ്‌ആർടിസി- സ്വിഫ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ് മെയ്‌ മുതൽ

Aswathi Kottiyoor
WordPress Image Lightbox