25.9 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ബൈക്കിലെത്തി സ്കൂട്ടറിന് പിന്നിലിടിച്ചു, യുവതി തെറിച്ച് വീണിട്ടും നിർത്തിയില; 3 മാസത്തിന് ശേഷം പ്രതി പിടിയിൽ
Uncategorized

ബൈക്കിലെത്തി സ്കൂട്ടറിന് പിന്നിലിടിച്ചു, യുവതി തെറിച്ച് വീണിട്ടും നിർത്തിയില; 3 മാസത്തിന് ശേഷം പ്രതി പിടിയിൽ


തൃശൂർ : കുന്നംകുളത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകായയിരുന്ന യുവതിയെ ഇടിച്ചിട്ട് നിർത്താത പോയ സംഭവത്തിൽ യുവാവ് പിടിയിൽ. അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സത്യൻ മകൻ സനൽ (19) നെയാണ് വടക്കേക്കാട് പൊലീസ് പിടികൂടിയത്. കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ ഇയാൾ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതി പൊലീസിന്‍റെ പിടിയിലാകുന്നത്.

കഴിഞ്ഞ മാർച്ച് 13 ന് അഞ്ഞൂർ ജംഗ്ഷനിൽ വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീയുടെ കാലിന് പൊട്ടൽ ഉണ്ടായി. യുവതിയുടെ പരാതിയിൽ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. സംഭവസ്ഥലം വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസിന്‍റെ അന്വേഷണം ഒരു മാസത്തിന് ശേഷം വടക്കേക്കാട് പോലീസിന് കൈമാറി. വാഹനമിടിച്ച ശേഷം നിർത്താതെ പോയ മോട്ടോർ സൈക്കിളിന്‍റെയും യാത്രക്കാരന്‍റെയും ചിത്രം അഞ്ഞൂർ ജംഗ്ഷനിൽ വടക്കേക്കാട് പൊലീസ് സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ നിന്നും ലഭിച്ചെങ്കിലും ഇയാളെ തിരിച്ചറിയാനായില്ല.

Related posts

‘ട്രെയിൻ അപകടങ്ങൾ തടയാൻ എന്തൊക്കെ ചെയ്തു?’; കേന്ദ്രത്തോട് വിശദാംശങ്ങൾ തേടി സുപ്രീം കോടതി

Aswathi Kottiyoor

മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു –

Aswathi Kottiyoor

‘സെക്സ് ദൈവ സമ്മതത്തോടെ’; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച താന്ത്രിക്ക് യോഗാ ഗുരു ആറ് വർഷത്തിന് ശേഷം അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox