23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസി ബസില്‍ യുവാവ് അപമര്യാദയായി പെരുമാറി, കൈകാര്യം ചെയ്ത് യുവതി
Uncategorized

കെഎസ്ആര്‍ടിസി ബസില്‍ യുവാവ് അപമര്യാദയായി പെരുമാറി, കൈകാര്യം ചെയ്ത് യുവതി

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യാത്രക്കാരനെ യുവതി കൈകാര്യം ചെയ്തു. ഇന്നലെ രാത്രി 11ഓടെയാണ് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍സിസ് നടത്തുകയായിരുന്ന ബസിലാണ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിനിയായ 23കാരിയാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെ കൈകാര്യം ചെയ്തത്.

ബസ് താമരശ്ശേരിയില്‍ എത്തിയ ഉടന്‍ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഉള്‍പ്പെടെ യുവാവിനെ പിടികൂടി താമരശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ യുവാവിന് കിട്ടേണ്ടത് കിട്ടിയതിനാല്‍ യുവതി പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. യുവതിയെ പൊലീസിന്റെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിച്ചു.

Related posts

കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

Aswathi Kottiyoor

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം; 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

‘കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല’; കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ

Aswathi Kottiyoor
WordPress Image Lightbox