23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ
Uncategorized

കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ തേക്കുംപറ്റ ഭാഗത്ത് കളര്‍ ചേര്‍ത്ത മദ്യം വില്‍പ്പന നടത്തിയ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അരുണ്‍(29) ആണ് പിടിയിലായത്. വില്‍പ്പനക്കായി സംഭരിച്ചുവെച്ചിരുന്ന 14.530 ലിറ്റര്‍ മദ്യവും പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. ഉമ്മറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച എക്‌സൈസ് ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ബി. അഖില, കെ.കെ. വിഷ്ണു, വി. സുധീഷ്, എ. അനില്‍, ഇ.ബി. ശിവന്‍ എന്നിവരും ഉണ്ടായിരുന്നു. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പ്രത്യേകം “കെയർ” വേണം; കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്

Aswathi Kottiyoor

പടക്കം പൊട്ടിച്ച് എ.ടി.എം. തകര്‍ത്ത് മോഷണശ്രമം; അലാറമടിച്ചതോടെ പിന്‍വാങ്ങി, പ്രതിക്കായി തിരച്ചില്‍.*

Aswathi Kottiyoor

മഞ്ചേരിയിൽ കൊലക്കേസ് പ്രതിക്കു വെട്ടേറ്റു, ആക്രമണം ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ

Aswathi Kottiyoor
WordPress Image Lightbox