25.2 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • യൂത്ത് വിത്ത് കെഎംസിസി നേതൃസംഗമം നടത്തി
Uncategorized

യൂത്ത് വിത്ത് കെഎംസിസി നേതൃസംഗമം നടത്തി


ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് വിത്ത്‌ കെഎംസിസി നേതൃസംഗമം ഇരിട്ടിയിൽ സംഘടിപ്പിച്ചു.
പ്രവാസ ലോകത്തു നിന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആത്മാർത്ഥ സേവനം നടത്തുന്ന വിവിധ രാജ്യങ്ങളിലെ കെഎംസിസി യുടെ പേരാവൂർ നിയോജകമണ്ഡലം നേതാക്കളുടെ സംഗമം നവ്യനുഭവമായി

ഖത്തർ കെ എം സി സി സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ ആറളം സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ആദ്യക്ഷത വഹിച്ചു.

കെ എം സിസി അജ്മാൻ സംസ്ഥാന വൈസ് പ്രസിഡന്റ് സൈനുദ്ധീൻ പെരിയത്തിൽ മുഖ്യതിഥിയായി. യൂത്ത് ലീഗ് മണ്ഡലം ജന സെക്രട്ടറി അജ്മൽ ആറളം, ട്രഷറർ പിസി ശംനാസ്, പികെ അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ കേളകം, ഇജാസ് ആറാളം, കെപി റംഷാദ്, ദുബൈ കെഎം സിസി പേരാവൂർ നിയോജകമണ്ഡലം ഭാരവാഹികളായ നൗഷാദ് ഉളിയിൽ, അസ്‌ലം കാക്കയങ്ങാട്, നിയാസ് കീഴ്പ്പള്ളി, അഷ്‌റഫ്‌ നല്ലൂർ, ശരീഫ് മൈലാഞ്ചി, ലത്തീഫ് വിളക്കോട്, കെവി റഹൂഫ്, ശുഹൈൽ ആറളം എന്നിവർ സംസാരിച്ചു.

Related posts

കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സിഡബ്ല്യുസി അംഗമായ അഭിഭാഷകക്കെതിരെ കേസ്, സിപിഎം നേതാവായ ഭർത്താവ് ഒന്നാം പ്രതി

Aswathi Kottiyoor

മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു; 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്

Aswathi Kottiyoor

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും അടക്കം 5 പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox