22 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • മന്ത്രി റിയാസിന്‍റെ ഉറപ്പും പാഴായി,തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട്റോഡില്‍ പൂര്‍ത്തിയായത് 2 എണ്ണം മാത്രം
Uncategorized

മന്ത്രി റിയാസിന്‍റെ ഉറപ്പും പാഴായി,തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട്റോഡില്‍ പൂര്‍ത്തിയായത് 2 എണ്ണം മാത്രം

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിയുടെ ജൂണ്‍ 15നെന്ന ഉറപ്പും വെറും വാക്കായി. തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് റോഡ് നിർമ്മാണം ഇന്നും പൂർത്തിയായിട്ടില്ല. നഗരത്തിലെ മിക്ക റോഡുകളിലും ഇനിയും പണി ബാക്കിയാണ്. ഭൂരിഭാഗം റോഡുകളിലെയും ഓട നിർമ്മാണം പാതിവഴിയിലാണ്.പണി ഒരുപാട് ബാക്കിയാണ്. വലിയകുഴികൾ ഇനിയും അടക്കാനുണ്ട്. . പൂർണ്ണതോതിൽ ഗതാഗതം തുടങ്ങാൻ ഒരുപാട് സമയം ഇനിയും സമയം എടുക്കും.

അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ്, അട്ടക്കുളങ്ങരയിൽ നിന്ന് ചാല മാർക്കറ്റിലേക്കുള്ള റോഡ് ,എം ജി രാധാകൃഷ്ണൻ റോഡ് ,ഇവിടെയെല്ലാം പണി പാതി വഴിയിലാണ്.വഞ്ചിയൂർ ജനറൽ ആശുപത്രി റോഡിൽ, വഞ്ചിയൂർ കോടതി മുതലുള്ള ഭാഗത്ത് ഓടയുടെ പണി ഇനിയും തീർന്നിട്ടില്ല. മറ്റ് റോഡുകളിൽ ആദ്യ ഘട്ട ടാറിംഗ് മാത്രമാണ് പൂർത്തിയായത്. പ്രഖ്യാപിച്ച സമയ പരിധിക്കുള്ളിലും റോഡ്പണി തീർക്കാനാകാത്തത് പൊതുജനത്തിന്‍റെ ദുരിതം ബാക്കിയാക്കുകയാണ്.

ഓവർ ബ്രിഡ്ജ് – ഉപ്പിടാം മൂട്,. ജനറൽ ആശുപത്രി ജങ്ഷൻ – വഞ്ചിയൂർ റോഡിന്‍റെ ഒരു ഭാഗം.,തൈക്കാട് ശാസ്താ ക്ഷേത്രം റോഡ് എന്നിവടങ്ങളില്‍ കാല്‍നട പോലും അസാധ്യമാണ്.ഇതിനിടെ മേട്ടുക്കട ജംഗ്ഷനിൽ റോഡ് നിർമാണത്തിനിടെ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി, ജലവിതരണം മുടങ്ങി. വെള്ളം റോഡിലേക്ക് ഒഴുകി ഗതാഗത കുരുക്കുമുണ്ടായി. സമയപരിധി തീരുമ്പോൾ ഇനി സ്മാർട്ട് സിറ്റി അധികൃതർ പറയുന്നത് എന്താണെന്നാണ് അറിയേണ്ടത്. ഒപ്പം, കാത്തിരിക്കാം പുതിയ സമയപരിധിക്കായി.

Related posts

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

Aswathi Kottiyoor

‘എഡിഎമ്മിനോട് കടം ചോദിച്ച് കളക്ടർ’; പത്തനംതിട്ട കളക്ടറുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമം

Aswathi Kottiyoor

വയനാട് ദുരന്തം; അയൽക്കൂട്ടങ്ങളുടെ ലോൺ എഴുതി തള്ളാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയെ സമീപിച്ച് കുടുംബശ്രീ മിഷൻ

Aswathi Kottiyoor
WordPress Image Lightbox