ഒന്നാം പ്രതി നിയാസ് T.V യുടെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 52 .34 ഗ്രാം മെത്താംഫിറ്റമിനും, നിയാസിന്റെ ഉടമസ്ഥതയിലുള്ള സ്വിഫറ്റ് കാറിൻ്റെ ഹാൻഡ് റെസ്റ്റിൻ്റെ താഴ് ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം മെത്താംഫിറ്റമിനും എക്സൈസ് പാർട്ടി കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നു സൂചന കിട്ടിയതിനാൽ കൂടുതൽ അന്വേഷണം എക്സൈസ് ആരംഭിച്ചു.
മാനന്തവാടി JFCM 2 കോടതിയിൽ പ്രതികളെ ഹാജരാക്കി. പ്രതികളിൽ നിന്ന് കാറ് കൂടാതെ മൂന്ന് മൊബൈൽ ഫോണും, ഒരു ഐ പാഡും കണ്ടെത്തി. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി. കെ,അജയ കുമാർ കെ. കെ ,അനുപ് .ഇ,പ്രജിഷ് .എ .സി., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്. റ്റി.ജി, സനൂപ് കെ. എസ്, ചന്ദ്രൻ പി. കെ., ശിവൻ ഇ.വി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി. എന്നിവർ പങ്കെടുത്തു.