24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ വീണ്ടും സിഐടിയു സമരം, സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്നാരംഭിക്കും
Uncategorized

ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ വീണ്ടും സിഐടിയു സമരം, സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്നാരംഭിക്കും

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സി ഐ ടി യുവിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇൻസ്ട്രക്ടമാരുടെ സാന്നിധ്യം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പ്ക‍ടർക്കുള്ള ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയർത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സി ഐ ടി യു സമരത്തെത്തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റുകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ടെസ്റ്റ് പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ച് സി ഐ ടി യു നേരത്തെ ബഹിഷ്ക്കരണ സമരം നടത്തിയിരുന്നു. ചില ഇളവുകള്‍ നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മറ്റ് സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സി ഐ ടി യു സമരവുമായി രംഗത്തുവരുന്നത്

Related posts

രാഹുൽ അപ്പീൽ നൽകി, ജാമ്യം കിട്ടി; വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം 13നു പരിഗണിക്കും

Aswathi Kottiyoor

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

Aswathi Kottiyoor

സര്‍ക്കാരിന് വാര്‍ഷികം, സെക്രട്ടേറിയറ്റ് വളഞ്ഞ്‌ പ്രതിപക്ഷം; തലസ്ഥാനത്ത് വാഹന നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox