21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വ്യാജ മേൽവിലാസവും പാസ്പോർട്ടുമുണ്ടാക്കി; കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് കടക്കാൻ ശ്രമം, ബംഗ്ലാദേശി അറസ്റ്റിൽ
Uncategorized

വ്യാജ മേൽവിലാസവും പാസ്പോർട്ടുമുണ്ടാക്കി; കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് കടക്കാൻ ശ്രമം, ബംഗ്ലാദേശി അറസ്റ്റിൽ


കൊച്ചി : വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനാണ് പിടിയിലായത്. പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ പൊലീസിന് കൈമാറി. ഇയാളിൽ നിന്നും നിരവധി ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ് ബുക്കും, ആധാർ കാർഡ്, മദ്രസ്സ രേഖകൾ തുടങ്ങിയവയും കണ്ടെത്തി. 2016 ലാണ് വ്യാജ വിലാസത്തിൽ ഇന്ത്യൻ പാസ്പോർട്ട് എടുത്തതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.

Related posts

കാലവര്‍ഷം നാളെ എത്തും; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

Aswathi Kottiyoor

മൂവാറ്റുപ്പുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് വെടിയേറ്റു

Aswathi Kottiyoor

കുസാറ്റ് ദുരന്തം; അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox