24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • മൂവാറ്റുപ്പുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് വെടിയേറ്റു
Uncategorized

മൂവാറ്റുപ്പുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് വെടിയേറ്റു

കൊച്ചി: മൂവാറ്റുപ്പുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. വെടിവെയ്പ്പിനിടെ നവീന്‍റെ വയറിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നവീന്‍റെ അര്‍ദ്ധ സഹോദരൻ കിഷോറിനെ മൂവാറ്റുപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യുകയാണ്. വീട്ടിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് വിവരം പൊലീസില്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.

Related posts

ഒരാൾ കൈകാണിച്ചാലും ബസ് നിറുത്തണം: കെഎസ്ആർടിസിക്കാർക്ക് ഉപദേശവുമായി മന്ത്രി ഗണേഷ് കുമാർ

Aswathi Kottiyoor

‘നേതൃത്വം തഴഞ്ഞു, ധർമ്മടത്ത് സ്ഥാനാർത്ഥിയായത് ഗതികെട്ട്’; കണ്ണൂരിൽ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് പാർട്ടിവിട്ടു

Aswathi Kottiyoor

ഇലന്തൂര്‍ കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി

Aswathi Kottiyoor
WordPress Image Lightbox